Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsവിനോദ സഞ്ചാര...

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി

തിരുവനന്തപുരം : രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾ ഇടം നേടി. കൊല്ലം, അഷ്ടമുടി ജൈവ വൈവിധ്യ പരിസ്ഥിതി വിനോദ കേന്ദ്രത്തിനായി (അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ റിക്രിയേഷണൽ ഹബ്, കൊല്ലം) 59.71 കോടി രൂപയും, വടകര സർ​ഗാലയ, കലാ-കരകൗശല ​ഗ്രാമത്തിനായി (സർ​ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ്സ് വില്ലേജ്, വടകര) 95.34 കോടി രൂപയും കേന്ദ്ര ​ഗവൺമെന്റ് അനുവദിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 40 പദ്ധതികളിലാണ് കൊല്ലത്തേയും വടകരയിലേയും പദ്ധതികൾ ഇടം നേടിയത്.

130 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതാണ് അഷ്ടമുടിയിലെ പദ്ധതി.ആഗോള ടൂറിസത്തിൽ കൊല്ലത്തെ ഒരു പ്രധാന ഭാ​ഗമാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ഗതാഗത ശൃംഖലകൾ നവീകരിക്കുക, ലോകോത്തര താമസ സൗകര്യങ്ങൾ സൃഷ്ടിക്കുക, ആഡംബര, ബജറ്റ് യാത്രക്കാർക്ക് അനുയോജ്യമായ വിനോദ സൗകര്യങ്ങൾ നിർമ്മിക്കുക എന്നിവ വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.

220 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതാണ് വടകരയിലെ സർഗാലയ, കലാ-കരകൗശല ഗ്രാമങ്ങളുടെ വികസനത്തിനായുള്ള പദ്ധതി. പരമ്പരാഗത കലകൾ, കരകൗശല വസ്തുക്കൾ, പ്രകടനങ്ങൾ എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പ്രാദേശിക സമൂഹങ്ങൾക്ക് തൊഴിലും സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം പോക്‌സ് : വിദേശ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ...

തിരുവല്ലാ നഗരസഭ അഴിമതിയുടെ കൂടാരം : ബിജെപി

തിരുവല്ല : തിരുവല്ലാ നഗരസഭയിൽ ഭരണസ്തംഭനവും കെടുകാര്യസ്ഥതയുമാണെന്നും നഗരസഭ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ പറഞ്ഞു. ബിജെപി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -