Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ രണ്ട്...

കാശ്മീരിൽ രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒഹ്ലി കുന്ത്വാര ഗ്രാമവാസികളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് മരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഏറ്റെടുത്തു. കണ്ണുകൾ മൂടിക്കെട്ടിയ മൃതദേഹങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചു.

കന്നുകാലികളെ മേയ്ക്കാൻ കാട്ടിൽ പോയപ്പോഴാണ് നസീറിനെയും കുൽദീപിനെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. മൃതദേഹങ്ങൾ കണ്ടെത്താനായി പൊലീസും അതിർത്തി സുരക്ഷ സേനയും തെരച്ചിൽ നടത്തുകയാണ്. കൊലപാതകത്തെ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള,കോൺഗ്രസ്, ബിജെപി നേതാക്കൾ തുടങ്ങിയവർ അപലപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുകെയിൽ ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് : ഒരാൾ പിടിയിൽ

പത്തനംതിട്ട : യു കെ യിൽ ഫൈൻ ദിനിഗിംഗ് എന്ന സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി നൽകാമെന്നു പറഞ്ഞു  പണം തട്ടിയ കേസിൽ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് ...

ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസ്:  ഒളിവിലായിരുന്ന മൂന്നാം പ്രതിയെ ക്രൈംബ്രാഞ്ച് സംഘം  അറസ്റ്റു ചെയ്തു

കോഴഞ്ചേരി : പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി നായരെ ചെന്നൈയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് അറസ്റ്റു ചെയ്തു. ഫിനാൻസിയേഴ്സ് ഡയറക്ടർ...
- Advertisment -

Most Popular

- Advertisement -