Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ച്...

സൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ : ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർ‌ഫാസ്‌റ്റ്‌ ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. കുമാരപുരം കൊച്ചുകരുനാട്ട്  ചേടുവള്ളിയിൽ  ഗോകുൽ (24),ശ്രീനിലയത്തിൽ  ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹരിപ്പാട് സർക്കാർ ആശുപത്രിക്ക് പടിഞ്ഞാറായി യൂണിയൻ ബാങ്കിന് സമീപമാണ് അപകടം നടന്നത്.അമിതവേഗത്തിലെത്തിയ ബസ് ഇരുവരെയും ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

ഹരിപ്പാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തിൽ പെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഴിയിടത്തുചിറ അനിരുദ്ധേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ

തിരുവല്ല : അഴിയിടത്തുചിറ അനിരുദ്ധേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ (26) നടക്കും. രാവിലെ 4 ന് പള്ളിയുണർത്തൽ, 4.15 ശിവരാത്രി അറിയിപ്പ്, 7.30 ന് ശീവേലി, സേവ, 9 ന്...

എഡിജിപി പി.വിജയൻ ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : എഡിജിപി പി.വിജയനെ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറങ്ങി .മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയൻ.പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി...
- Advertisment -

Most Popular

- Advertisement -