ആലപ്പുഴ : കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിൽ നടപടിയെടുക്കാൻ ഇലക്ഷൻ കമ്മിഷൻ. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ഇർഷാദാണ് യു.പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.സംഭവം വിവാദമായതിനു പിന്നാലെ ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.






