പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഒക്ടോബർ 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ യുഡിഎഫ് പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്റെയും നേൃത്വത്തില്‍ മേഖല ജാഥകള്‍ തുടങ്ങും.
ബെന്നി ബെഹ്നാന്‍ നയിക്കുന്ന മേഖല ജാഥ 15 ന് മുവാറ്റുപുഴയില്‍ നിന്ന് തിരിക്കും. നാലു മേഖല ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. മേഖല ജാഥകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖല ജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗം തീരുമാനമെടുത്തു






