തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു
ശബരിമലയ്ക്ക് വേണ്ടി ഏറ്റവും അധികം നടപടികൾ സ്വീകരിച്ചത് കോൺഗ്രസ് സർക്കാരുകളാണ്. വിശ്വാസ സമൂഹത്തിന് എല്ലാ കാലത്തും കോൺഗ്രസ് വോട്ട് കിട്ടുമോ എന്നറിയാനുള്ള എക്സർസൈസ് ആണ് സര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു
ശബരിമല വിഷയത്തിൽ ഗവൺമെൻറ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു പിന്നെ എന്താണ് നിലപാട് മാറ്റം. ശബരിമല വിഷയത്തിൽ ഗവൺമെന്‍റിന് ഒപ്പം നിന്നു അതുകൊണ്ട് എൻഎസ്എസിന്‍റെ നിലപാട് ഇടത് പക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും ചെന്നി്ത്തല കൂട്ടിച്ചേര്‍ത്തു