Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസ സ്ഥാപനങ്ങൾ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ് പകർന്നു നൽകുന്നത്: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

തിരുവല്ല: അക്ഷരങ്ങളും ആശയങ്ങളും പകർന്നു കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ്  നൽകുന്നതെന്ന്  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.  പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയങ്ങളുടെ നവതി സമാപന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

ലഹരിവസ്തുക്കളോടും അനാശാസ്യതകളോടും കർശനമായ വിലക്കു കൽപ്പിക്കുവാൻ യുവതലമുറ തയ്യാറാകണമെന്ന് അശ്വതി തിരുനാൾ ഉദ്ബോധിപ്പിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ഹരിദാസി ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ഈപ്പൻ കുര്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

സി ആർ ചന്ദ്രശേഖരപ്പണിക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി എബ്രഹാം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് ചന്ദ്രൻ, രാഹുൽ രഘു, അരുൺ എം കുമാർ, ഡോ. രമേശ്  ഇളമൺ, വിവി  കൃഷ്ണൻ നമ്പൂതിരി, പിടിഎ പ്രസിഡൻറ്  മനോജ് കുമാർ, ഡി രേഖ ആശിഷ്, ഇന്ദു ആർ നാഥ് എന്നിവർ പ്രസംഗിച്ചു.

വിരമിക്കുന്ന പ്രധാന അധ്യാപികമാരായ പത്മജാ ദേവി,  റിറ്റി ചെറിയാൻ, അധ്യാപകനായ വിഷ്ണു നമ്പൂതിരി എന്നിവർക്ക് യാത്രയയപ്പും നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത: തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...

കനത്ത മഴയും കാറ്റും: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ...
- Advertisment -

Most Popular

- Advertisement -