Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsവിവേകാനന്ദ ഗ്രാമ...

വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു

തിരുവല്ല: കുറ്റൂർ പ്രയാറ്റ് – റെയിൽവേ ഗേറ്റ് റോഡിൽ വിവേകാനന്ദ ഗ്രാമ സേവ സമിതിയുടെ നേതൃത്വത്തിൽ  തകർന്നു കിടന്ന റോഡിൽ വാഴ നട്ട്  പ്രതിഷേധിച്ചു.

പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്തയുമാണ് ഇതിന് കാരണം. റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു.  വെള്ളക്കെട്ട് മൂലം നടക്കാൻ  പറ്റാത്ത  സാഹചര്യമാണ്. റോഡിന്റെ പ്രവർത്തനങ്ങൾ ഉടനെ ആരംഭിച്ചില്ലെങ്കിൽ വൻ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടു പോകാനാണ് സമിതിയുടെ തീരുമാനം.

വിവേകാനന്ദ ഗ്രാമ സേവ സമിതി പ്രസിഡന്റ്‌ രതീഷ്ശർമ്മൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി എ ആർ ശശിധരൻ, രക്ഷാധികാരി സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 50 ൽ പരം പ്രവർത്തകരും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദേശം

പത്തനംതിട്ട: മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യം ഉളളതിനാൽ  ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം 34.62 മീറ്ററായി ക്രമീകരിക്കേണ്ടതാണ്.  ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ നിയന്ത്രിത അളവിൽ...

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ : ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

സുൽത്താൻ ബത്തേരി:വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ്...
- Advertisment -

Most Popular

- Advertisement -