Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര ബഡ്ജറ്റ്...

കേന്ദ്ര ബഡ്ജറ്റ് : പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച : കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി 5 ലക്ഷമാക്കി

ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്നു. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ ലഭിക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ‘പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ചു. കാര്‍ഷികോത്പാദനം കുറഞ്ഞ രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി.

പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു .ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും.ചെറുകിട- ഇടത്തരം മേഖലകളിൽ വായ്പയ്‌ക്കായി 5.7 കോടി അനുവദിക്കും. സ്റ്റാർട്ടപ്പിൽ 27 മേഖലകളെ കൂടി ഉൾപ്പെടുത്തും. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി.

നിർമിത ബുദ്ധിക്ക് പ്രാധാന്യം നൽകി കൊണ്ട് 500 കോടി രൂപ ചെലവിൽ മൂന്ന് സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും.നിലവിലെ ഐഐടികൾ വിപുലീകരിക്കുന്നതിനൊപ്പം സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കും .സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവർത്തവും സേവന അഭിരുചിയും വിലയിരുത്തും: വീണാ ജോർജ്

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശിശുക്ഷേമ സമിതി സന്ദർശിച്ച മന്ത്രി ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ...

Kerala Lotteries Results : 12-06-2025 Karunya Plus KN-576

1st Prize ₹1,00,00,000/- PS 782804 (KANNUR) Consolation Prize ₹5,000/- PN 782804 PO 782804 PP 782804 PR 782804 PT 782804 PU 782804 PV 782804 PW 782804 PX 782804...
- Advertisment -

Most Popular

- Advertisement -