Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവൃത്തിഹീനമായ സാഹചര്യം...

വൃത്തിഹീനമായ സാഹചര്യം : കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യളെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് പരിശോധിക്കാൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.

കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നതാണ് അന്വേഷണത്തിൽ ബോധ്യപ്പെടുന്നത്.

യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും  കേരളത്തിലെ എല്ലാ  യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം

യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിച്ചു. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ,ഇന്ത്യക്ക് കൂടുതൽ താരിഫ് : ട്രംപ്

വാഷിംഗ്‌ടൺ : റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്.റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കു മേൽ കൂടുതൽ താരിഫ് ഏർപ്പെടുത്തുമെന്നും വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ട്രംപ് സൂചിപ്പിച്ചു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:  56 കാരന്  തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരന് ഇരുപത്തി നാലര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണടി കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് അടൂർ അതിവേഗ സ്‌പെഷ്യൽ കോടതി...
- Advertisment -

Most Popular

- Advertisement -