Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsയുപിഐ സേവനങ്ങള്‍...

യുപിഐ സേവനങ്ങള്‍ ഇന്നും  തടസപ്പെട്ടു:  ഉപഭോക്താക്കള്‍ വലഞ്ഞു

തിരുവനന്തപുരം : രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ വലഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്.

ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഇന്ന് രാവിലെ മുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകളാണ് തടസപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോക്ക് -ഇന്‍ ഇന്റര്‍വ്യൂ 11ന്

പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. യോഗ്യത : ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ...

ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ

കോട്ടയം : വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ. ഇടുക്കി  അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന മനീഷ് (40) എന്നയാളെയാണ്  പ്രത്യേക അന്വേഷണസംഘം അടിമാലി പോലീസിന്റെ...
- Advertisment -

Most Popular

- Advertisement -