തിരുവനന്തപുരം : തിരുവനന്തപുരം മേയറായി ബിജെപിയുടെ വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.51 വോട്ടുകൾ നേടിയാണ് വി. വി രാജേഷിന്റെ വിജയം. സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി.
കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ എ.കെ.ഹഫീസ് മേയറായി. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോളും തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ ഡോ. നിജി ജസ്റ്റിനും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷൻ മേയറായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്തു.






