Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ...

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ അവധിക്കാല പഠനക്ലാസ്

പത്തനംതിട്ട : ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള  അവധിക്കാല പഠനക്ലാസ് “നിറച്ചാർത്ത്-2025”- ലേക്ക് പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു വിഭാഗങ്ങളായാണ്  ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രിൽ, മേയ്  മാസങ്ങളിലെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് ക്ലാസുകൾ. ഏപ്രിൽ ഏഴിന് ക്ലാസുകൾ ആരംഭിക്കും. കേരളത്തിലെ പ്രശസ്തരായ ചുമർചിത്ര, നാടൻപാട്ടു കലാകാരന്മാർ, സിനിമ, നാടക പ്രവർത്തകർ, കവികൾ, മിമിക്രി, മോണോആക്ട് കലാകാരൻമാർ, ശാസ്ത്രജ്ഞർ, കാർട്ടൂണിസ്റ്റുകൾ, ഗ്രാമീണകലാകേന്ദ്രം പദ്ധതിയിലെ കലാകാരന്മാർ, എം.എൽ.എ.മാർ, മന്ത്രിമാർ  എന്നിവർ ഉൾപ്പെടെ കലാ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രശസ്തര്‍ ക്ലാസുകളില്‍ പങ്കാളികളാവും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.  കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍:  9188089740 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് : എ സി റോഡിൽ ഗതാഗത നിയന്ത്രണം ,ഭാരവാഹനങ്ങൾ കടത്തിവിടില്ല

കോട്ടയം : ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി...

ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു : ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന

ന്യൂഡൽഹി : ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ്...
- Advertisment -

Most Popular

- Advertisement -