കോട്ടയം : വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വര ദര്‍ശനം ലഭിച്ചതിന്റെ പുണ്യസ്മരണയില്‍ ആയിരങ്ങള്‍ വൈക്കത്ത് അഷ്ടമി തൊഴുതു. പുലര്‍ച്ചെ നാലരമുതല്‍ വൈക്കത്തപ്പനെ തൊഴാനായി നാലു ഗോപുരങ്ങളിലും നീണ്ടനിര ആയിരുന്നു. അഷ്ടമി പ്രാതല്‍ ഊട്ടുപുരയില്‍ പത്തരയോടെ ആരംഭിച്ചു.
ഉദയനാപുരത്തപ്പന്റെ പ്രൗഢഗംഭീരമായ വരവ് രാത്രി 11ന്. ഭക്തര്‍ നാളെ പുലര്‍ച്ചെ 2ന് അഷ്ടമി വിളക്ക് തൊഴുത് വലിയ കാണിക്ക അര്‍പ്പിക്കും. 3.30ന് ആണ് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പു ചടങ്ങ്. വൈകിട്ട് 6ന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 11ന് ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്ക്. ഞായറാഴ്ച രാവിലെ 11നു മുക്കുടി നിവേദ്യം. ഇതോടെ അഷ്ടമി ഉത്സവത്തിന് കൊടിയിറങ്ങും.






