കോട്ടയം : വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് റോഡുമാർഗം ഉച്ചയ്ക്ക് 12.50ന് കുമരകം ലേക് റിസോർട്ടിലെത്തിയ മുഖ്യമന്ത്രിയെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പു മന്ത്രി എ.വി. വേലു, കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എം.പി. സ്വാമിനാഥൻ എന്നിവരും കുമരകത്തുണ്ട്. സ്‌പെഷൽ സെക്രട്ടറി ഡോ. എസ്. കാർത്തികേയൻ, ഡി.ഐ.ജി. തോംസൺ ജോസ്, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം. ബീന പി. ആനന്ദ് എന്നിവർ സന്നിഹിതരായിരുന്നു