തിരുവനന്തപുരം : ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ ചെലവഴിച്ച തുക ഉടനടി തിരിച്ചടച്ച് റിപ്പോർട്ട് ചെയ്യാൻ ഗവർണറുടെ ഉത്തരവ്.വിവിധ സർവകലാശാല ഫണ്ടിൽ നിന്നും 1.13 കോടി രൂപയെടുത്ത് വിസിമാർ കേസ് നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നിർദേശം.ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസിമാർക്കും അടിയന്തര നിർദ്ദേശം നൽകി.