കൊച്ചി : എംസി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു .കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ. എൽദോ,മകൾ നഴ്സിങ് വിദ്യാർഥിനിയായ ബ്ലെസി എന്നിവരാണ് മരിച്ചത്.രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.
ബൈക്കിന്റെ പിന്നിലാണ് ലോറി ഇടിച്ചത്. ബ്ലെസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. എൽദോയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.മരണമടഞ്ഞ എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്.മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്.