Sunday, April 12, 2026
No menu items!

subscribe-youtube-channel

Homemavelikkraത്രിവർണ്ണ സ്വാഭിമാന...

ത്രിവർണ്ണ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി : ഒരാൾക്ക് പരിക്ക്

മാവേലിക്കര: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ധീര സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യം അർപ്പിച്ച്  മാവേലിക്കരയിൽ സംഘടിപ്പിച്ച ത്രിവർണ്ണ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.45 ഓടെ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ സ്വാഭിമാന യാത്ര എത്തിച്ചേർന്നപ്പോഴാണ് സംഭവം.

അമിത വേഗത്തിൽ വലിയ ശബ്ദത്തോടുകൂടി ഓടിച്ചു വന്ന ഓൾട്ടർ ചെയ്ത ബൈക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന  വേണുഗോപാലിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് മുഖത്തും പുറത്തുമാണ് പരിക്കേറ്റത്.

ഉടൻതന്നെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്താതെ പോയ വാഹനത്തെ ക്കുറിച്ച്  പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രഡ്ജറെത്തി : അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ രാവിലെ ഗംഗാവലി നദിക്കരയിൽ തിരച്ചിൽ നടത്തുന്ന...

എൻഡിഎ പന്തളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പന്തളം : എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മുൻ ചീഫ് വിപ്പും, ബി. ജെ. പി. നേതാവുമായ  പി. സി. ജോർജ്‌ ഉദ്ഘാടനം ചെയ്തു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ്...
- Advertisment -

Most Popular

- Advertisement -