തിരുവനന്തപുരം : വെറ്ററിനറി സർവകലാശാല വിസിയായി പുതുതായി നിയമിതനായ ഡോ.കെ.എസ്.അനിൽ, മരണപ്പെട്ട വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു .സിദ്ധാര്‍ത്ഥന്‍റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടുവെന്നും അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും കെഎസ് അനില്‍ പറഞ്ഞു.ഗവർണർ നിയമിച്ച അന്വേഷണ കമ്മിഷനായും സർവകലാശാല അധികൃതർ സഹകരിക്കും.
കഴിഞ്ഞ ദിവസമാണ് സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. സിദ്ധാർഥന്റെ മരണ സമയത്ത് ഉണ്ടായിരുന്ന വിസി, ഡീൻ എന്നിവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമുൾപ്പെടെ കമ്മീഷൻ അന്വേഷിക്കും