Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsവിനോദിന് വേണം...

വിനോദിന് വേണം സുമനസ്സുകളുടെ കാരുണ്യം…

തിരുവല്ല: പെരിങ്ങര മാരാംപറമ്പിൽ വിനീതയ്ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭർത്താവ് വിനോദിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം, മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സമാധാനമായി ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബത്തിന് മുമ്പിലുള്ളത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇവർക്ക് ഒരുകൈ സഹായമാകേണ്ട സമയമാണിപ്പോൾ. വിനീതയുടെ ഭർത്താവ് ഓട്ടോ ഡ്രൈവറായ വിനോദ് നല്ല നിലയിലാണ് ജീവിച്ചിരുന്നത്.

എന്നാൽ വളരെപ്പെട്ടന്നാണ് രോഗം തന്റെയും കുടുംബത്തിന്റെയും ജീവിതതാളം തകിടം മറിച്ചത്. കുടലിന് ഗുരുതര രോഗം ബാധിച്ചതോടെ ആവുന്നതരത്തിലൊക്കെ ചികിത്സ തേടി. എന്നിട്ടും രോഗം കലശലായതോടെ ഏക വരുമാനമാർഗമായിരുന്ന ഓട്ടോറിക്ഷയും വിറ്റ് ചികിത്സയ്ക്ക് പണം കണ്ടെത്തി.

വിനോദിന് ജീവിതത്തിലേക്ക് പഴയപോലെ തിരികെയെത്താൻ വിദഗ്ധ ചികിത്സ കൂടിയേതീരൂ. വീട്ടുചിലവിനും കുട്ടികളുടെ പഠനത്തിനും പണം കണ്ടെത്താൻ വിഷമിക്കുമ്പോൾ, ചികിത്സയ്ക്ക് കൂടിയുള്ള പണത്തിനായി നെട്ടോട്ടമോടുകയാണ് ഈ  നിർധന കുടുംബം. നിലവിൽ കൊച്ചി അമൃത ആശുപത്രിയിലാണ് വിനോദ്.  ഇനിയുള്ള ചികിത്സയ്ക്ക് ആ കുടുംബത്തിന്  ഓരോരുത്തരുടെയും കൈത്താങ്ങാണ് ആവശ്യം. കേരള ബാങ്ക് പെരിങ്ങര ശാഖയിൽ വിനീതയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. വിനീത.വി, അക്കൗണ്ട് നമ്പർ : 12081230120045, ഐഎഫ്എസ്‌സി : KSBK0001208, ഗൂഗിൾ പേ നമ്പർ: നന്ദന വിനോദ്-95678 37117.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിക്ഷേപ തട്ടിപ്പ് : കമ്പിനി ഉടമയും കുടുംബവും പോലീസ് കസ്റ്റഡിയിൽ

തിരുവല്ല: നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു (രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ...

തിരുവല്ലയിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ച് താഴെയിട്ടു

തിരുവല്ല : തിരുവല്ല ന​ഗരമധ്യത്തിൽ മദ്യപൻ യുവതിയെ സ്‌കൂട്ടറിൽ നിന്ന് വലിച്ചു താഴെയിറ്റു .തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. വീഴ്ചയിൽ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ...
- Advertisment -

Most Popular

- Advertisement -