Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്തുനിന്ന് കാണാതായ...

മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

ലപ്പുറം : കാണാതായ പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരൻ സ്ഥിരീകരിച്ചു.സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്.പി അറിയിച്ചു.ഊട്ടിയിലെ കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.തുടർന്നു നടന്ന അന്വേഷണത്തിലാണ് യുവാവിനെ ഊട്ടിയിൽ നിന്നും കണ്ടെത്തിയത് .

പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് നാലാം തീയതി വിഷ്ണുജിത്തിനെ കാണാതായത്. വിവാഹത്തിനായി പണം സംഘടിപ്പിക്കാൻ പാലക്കാട്ടു പോയതാണെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

- Advertisment -

Most Popular

- Advertisement -