Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവിഴിഞ്ഞത്തെ കോട്ടയം...

വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കും – മന്ത്രി വി.എൻ വാസവൻ

കോട്ടയം : വിഴിഞ്ഞത്തെ കോട്ടയം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ കോട്ടയത്തെ ഉൾനാടൻ ജലഗതാഗതത്തെ ഉടൻ തന്നെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു . കറുത്തേടം -തെള്ളകം – അടിച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നിർമിച്ചു. പട്ടിത്താനം ബൈപ്പാസ് ,കാരിത്താസ് മേൽപ്പാലം , അതിരമ്പുഴ ജംഗ്ഷൻ നവീകരണം,കോട്ടയം മെഡിക്കൽ കോളേജ്, മഹാത്മാഗാന്ധി സർവ്വകലാശാല തുടങ്ങി മണ്ഡലത്തിലെ സമസ്ത മേഖലകളിലും വികസനം യാഥാർത്ഥ്യമാക്കാൻ സാധിച്ചു. ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ , കോടതി സമൂച്ചയം എന്നിവ കൂടി സമീപ ഭാവിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു .

ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ ബസ് ഡ്രൈവറെ കാണാതായ  സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന്   ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബസ് ഡ്രൈവറെ കാണാതായ കേസിന്റെ അന്വേഷണം ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി...

ജര്‍മനിയുടെ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു

ന്യൂ ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ജർമ്മനി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ജർമ്മൻ എംബസിയിലെ മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി....
- Advertisment -

Most Popular

- Advertisement -