ഇന്ന് ഒക്ടോബർ ആറാം തീയതി മുൻ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ അൻപതാം ഓർമ്മദിനം. ആ സിംഹ ഗർജനത്തിന്റെ ഓർമ്മകളിൽ രണ്ട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
എറണാകുളം ഡിസ്ട്രിക്ട് ലെ കുറുപ്പംപടി എന്ന സ്ഥലത്തുള്ള
എം ജി എം ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അന്നു ഞാൻ. ഫൈനൽ ഇയർ പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള കുറച്ച് ദിവസങ്ങൾ. ഹെഡ്മാസ്റ്റർ ഓരോ ക്ലാസിലും കയറിയിറങ്ങി ഞങ്ങളോട് പറഞ്ഞു. നാളത്തെ സ്കൂൾ അസംബ്ലിയിൽ. നമ്മുടെ രാജ്യത്തെ അതിപ്രശസ്തനായ ഒരു ഒരാൾ പങ്കെടുക്കുന്നുണ്ട്. മൂന്നാറിൽ ഒരു ചടങ്ങിൽ പങ്കെടുത്തതിനു ശേഷം തിരിച്ചുവരും വഴി അദ്ദേഹത്തിന് ആദരിക്കാൻ വേണ്ടി അനുവാദം ചോദിച്ചു വാങ്ങിയിട്ടുണ്ട്. അതു മറ്റാരുമായിരുന്നില്ല. ഐക്യരാഷ്ട്രസഭയിൽ പോലും ഇന്ത്യയ്ക്കുവേണ്ടി ഗർജനം ഉണർത്തിവിട്ട നമ്മുടെയെല്ലാം പ്രിയപ്പെട്ട അന്നത്തെ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോൻ എന്ന മഹാ മനുഷ്യനായിരുന്നു അത്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ പോയി അവിടെ നടന്ന ചടങ്ങിലും അവരെ ബ്രിട്ടീഷ് ബുൾ ഡോഗ്സ് എന്ന് ഉച്ചത്തിൽ വിളിച്ചു പറയുവാനുള്ള ധൈര്യം കാണിച്ച ഒരു ഇന്ത്യൻ. നമ്മുടെ അഭിമാനമായിരുന്നു വി കെ കൃഷ്ണ മേനോൻ. അസംബ്ലി തുടങ്ങി അദ്ദേഹം ഒരു കാറിൽ നേരെ സ്കൂളിലേക്ക് വന്നു ഞങ്ങൾ കുട്ടികളെ അഭിസംബോധന ചെയ്തു ഇംഗ്ലീഷിൽ ആയിരുന്നു കാരണം അദ്ദേഹം മലയാളം പറയാറില്ല. ആ ദിവസങ്ങളിൽ കുട്ടികൾ പരസ്പരം ഫോട്ടോഗ്രാഫിൽ കുറിക്കുന്ന പതിവുണ്ടായിരുന്നു. ഞാൻ കൈവശം വച്ചിരുന്നു ഓട്ടോഗ്രാഫ് ആയിട്ട് നേരെ മന്ത്രിയുടെ അടുത്തേക്ക് ചെന്നു. രണ്ട് കൈയും കൊണ്ട് ഓട്ടോഗ്രാഫ് നീട്ടി കൊടുത്തു പോക്കറ്റിൽ നിന്ന് അദ്ദേഹത്തിൻറെ പേനയെടുത്ത് അതിൽ എഴുതി” Be smart forever”.എന്നിട്ട് അദ്ദേഹത്തിൻറെ ഒപ്പും അതിൽ ചേർത്തു. ഒരു വലിയ നിധിയായി വർഷങ്ങളോളം ഞാൻ കൊണ്ടുനടന്നു ഒടുവിൽ ഞാൻ വിദേശത്ത് പോയപ്പോൾ വീടുപണി നടന്നു ഓട്ടോഗ്രാഫ് തിരഞ്ഞപ്പോൾ അത് കിട്ടിയില്ല നഷ്ടമായി. ഇതെൻറെ ആദ്യത്തെ അനുഭവം.
രണ്ടാമത്തെ അനുഭവം. അന്ന് ഞാൻ തൃശ്ശൂരിൽ നിന്നും പുറപ്പെടുന്ന മലയാളം എക്സ്പ്രസിന്റെ തിരുവല്ല ലേഖകനായിരുന്നു. തിരുവല്ല മുനിസിപ്പാലിറ്റിയുടെ രജത ജൂബിലി ഉദ്ഘാടനം ചെയ്യാൻ എത്തിയ മേനോൻ സാറിൻറെ പ്രസംഗം റിപ്പോർട്ട് ചെയ്യാൻ ഞാനും പോയിരുന്നു.അദ്ദേഹം ഇംഗ്ലീഷിൽ തന്നെയായിരുന്നു പ്രസംഗിച്ചത് എനിക്കറിയാവുന്ന ഭാഷയിൽ എന്തൊക്കെയോ കുറിച്ചു അതിൻറെ മലയാളവും എഴുതി എന്നിട്ട് രാത്രി തന്നെ ടെലഫോൺ എക്സ്ചേഞ്ചിൽ പോയി അതെല്ലാം ടെലഗ്രാഫിലാക്കി നേരെ പത്രത്തിന് അയച്ചു കൊടുത്തു.ഇന്നത്തെപ്പോലെ വാർത്താ വിനിമയത്തിന് ഉള്ള ആധുനിക സമ്പ്രദായങ്ങൾ ഒന്നും അന്നില്ലായിരുന്നു. എങ്കിലും പിറ്റേദിവസം ഒരു വലിയ തലക്കെട്ട് കൂടി മറ്റുപത്രങ്ങളെക്കാൾ വിശദമായി വാർത്ത വന്നു. അടുത്ത ദിവസം തന്നെ. എന്നാൽ മറ്റു പത്രങ്ങളിൽ അതിനടുത്ത ദിവസമാണ് പരിപാടിയുടെ വാർത്ത എത്തിയത്.ഇതും എൻറെ ഒരു അനുഭവമാണ്.
ഇതിവിടെ കുറിക്കാൻ കാരണം ഇന്ന് വി കെ കൃഷ്ണമേനോന്റെ അമ്പതാം ഓർമ്മദിനമാണ്.ഈ അവസരത്തിൽ ഈ ഓർമ്മദിനം നിങ്ങളോടുകൂടി ഞാൻ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികളോടെ : – തിരുവല്ല രാജഗോപാൽ