ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തി.ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിടാൻ 17 മണിക്കൂറെടുത്തു .രാവിലെ 7.30-ഓടെയാണ് കായംകുളത്ത് എത്തിയത്.
ആൾത്തിരക്കു മൂലം കരുതിയതിലും ഏറെ വൈകിയാണ് വിലാപയാത്ര മുന്നോട്ടു പോകുന്നത്.ആയിരക്കണക്കിന് ആളുകളാണ് മഴയെ പോലും അവഗണിച്ച് പ്രിയനേതാവിനെ കാണാൻ വഴിയരികിൽ കാത്തു നിൽക്കുന്നത്. 11.30-ന് ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കാനും അഞ്ചുമണിയാേടെ സംസ്കാരം നടത്താനുമാണ് ലക്ഷ്യമിടുന്നത് .