Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാമിൽ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തി.

ഡാമിലെ ജലനിരപ്പ്  റെഡ് അലർട്ട് ലെവലിൽ എത്തി  ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടതായി
വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ് .

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവർ ജാഗ്രതാ പുലർത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത്
ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്.എ.ടിയിലെ വൈദ്യുതി തടസം : ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയിൽ സെപ്റ്റംബർ 29 ന് രാത്രിയിൽ ദീർഘനേരം വൈദ്യുതി തടസം ഉണ്ടായ സംഭവത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്.ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത്...

തിരുവല്ലയിൽ മൾട്ടിലെവൽ പാർക്കിങ്ങിനായി ഫണ്ട് അനുവദിക്കും – മാത്യു ടി. തോമസ്

തിരുവല്ല : നഗരസഭ സ്ഥലം അനുവദിച്ച് തരികയാണെങ്കിൽ പട്ടണത്തിനുള്ളിൽ മൾട്ടി ലെവൽ പാർക്കിങ്ങ് സൗകര്യം ഒരുക്കാൻ ഫണ്ട് അനുവദിക്കുമെന്നും അതിലൂടെ പട്ടണത്തിലെ വാഹന പാർക്കിംഗ് പ്രതിസന്ധി പരിഹരിക്കുമെന്നും മാത്യു ടി. തോമസ് എം.എൽ.എ....
- Advertisment -

Most Popular

- Advertisement -