Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലഗതാഗതം നിരോധിച്ചു

ജലഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി എട്ട് മുതല്‍  പി 10 വരെയുള്ള സ്പാനുകള്‍ക്കിടയിലൂടെയുള്ള ജലഗതാഗതം നവംബര്‍ 12 മുതല്‍ 60 ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉത്തരവിട്ടു.

പി ആറ് മുതല്‍ പി ഏഴ് വരെയുള്ള സ്പാനുകള്‍ക്കിടയിലൂടെ ചെറിയ ബോട്ടുകള്‍ക്കും ഒരു തട്ട് മാത്രമുള്ള ബോട്ടുകള്‍ക്കും മാത്രമായി ജലഗതാഗതം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്പാനുകള്‍ക്കിടയിലൂടെയുള്ള ജലഗതാഗതം ക്രമീകരിക്കുമ്പോള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട നിര്‍മാണ കമ്പനിയെയും കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : വടകരയിൽ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു.തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോൾ ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്....

പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും വന്‍ ശമ്പള വര്‍ധനവ്

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -