എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരം നടത്തും. എടത്വ ടൗൺ ഗാന്ധി സ്മൃതിക്ക് സമീപം 12 ന് രാവിലെ 9ന് പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം സമരം ചെയ്യും.
വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു അധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം,കൺവീനർ സാബു മാത്യൂ കളത്തൂർ എന്നിവർ അറിയിച്ചു.
റോഡിൻ്റെ നിർമ്മാണ കാലയളവില്‍ വെള്ളക്കെട്ട് ഉണ്ടായപ്പോൾ അത് പരിഹരിക്കാനുള്ള സംവിധാനം ഉറപ്പ് വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്കിയിരുതാണ്.
ജലനിരപ്പ് ചെറിയ രീതിയിൽ ഉയർന്നാൽ പോലും ഇവിടെ വെള്ള ക്കെട്ട് ഉണ്ടാകുകയും ഗതാഗത തടസ്സം നേരിടുകയും ത് പതിവ് സംഭവമാണ്.ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സംസ്ഥാന പാതയിൽ ഉണ്ടാവുന്ന വെള്ളക്കെട്ട് മൂലം കെഎസ്ആർടിസി സർവീസ് മുടങ്ങുന്നത് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരുത്തിയിരിക്കുകയാണ്. അത്യാഹിത സമയങ്ങളിൽ തിരുവല്ലയിൽ ഉള്ള പ്രധാന ആശുപ്രതികളിൽ പോലും എത്താൻ പറ്റാത്ത അവസ്ഥയാണ്.ഇതിനെ തുടർന്നാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.