വയനാട് : വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ട് തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്ന ചടങ്ങുകൾ നടക്കുന്നു. സർവമത പ്രാത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. വയനാട് ദുരന്തത്തില്‍ മരിച്ച 31 മൃതശരീരങ്ങളുടെയും 158 ശരീരഭാഗങ്ങളുടേയും സംസ്ക്കാര ചടങ്ങുകള്‍ ആണ് പുത്തുമലയില്‍ മഴക്കിടയിലും നടക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 385 ആയി. 172 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഇനിയും നൂറിലധികം പേരെയാണ് കണ്ടെത്താനുള്ളത്.
ബെയ്‌ലി പാലത്തിന് സമീപത്ത് റഡാറുകള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് രണ്ട് സിഗ്നലുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ചു . ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്‍ നടത്തി