Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsവയനാട് പുനരധിവാസം...

വയനാട് പുനരധിവാസം : 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  .പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. സ്ത്രീകൾ ഉൾപ്പെടെ തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. വാടകകെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിൻറെ ഭാഗമായി സംരക്ഷിക്കും.

ബാങ്കുകളിൽ നിന്നും എടുത്ത കടം എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോൾ ഉള്ളത്. പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കും .കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിൻറെ ഭാഗമായി പരിഗണിക്കും. മുഖ്യമന്ത്രി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് യുവാവിന്റെ മരണം അമീബിക്ക് മസ്തിഷ്ക ജ്വരം മൂലമെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമായിരുന്നുവെന്ന് സംശയം. കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (27) ആണ് കടുത്ത...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം രോ​ഗി കുടുങ്ങി കിടന്നു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ ഒന്നര ദിവസം രോഗി കുടുങ്ങി കിടന്നു. ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത് .ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ്...
- Advertisment -

Most Popular

- Advertisement -