Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തിന്റെ വികസനത്തിനായി...

കോട്ടയത്തിന്റെ വികസനത്തിനായി ഒരുമിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: കോട്ടയം ന​ഗരത്തിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസം മറന്ന് ഏവരും ഒരുമിക്കണമെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം ന​ഗരസഭയുടെ പുതിയ കൗൺസിൽ അം​ഗങ്ങൾക്ക് മലങ്കരസഭാ ആസ്ഥാനമായ ​ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

പ്രായഭേദമെന്യേ ഏവർക്കും പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന വെൽനസ് സെന്ററുകൾ ന​ഗരത്തിൽ ഉണ്ടാവണം. ഫ്ലാറ്റുകളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും ഏകാന്തതയിൽ കഴിയുന്നവർക്ക് ആശ്വാസമേകുവാനും ജനപ്രതിനിധികൾക്ക് കഴിയണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

സഭ അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം സ്വാ​ഗതം ആശംസിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്  മുഖ്യസന്ദേശം നൽകി. കോട്ടയം ന​ഗരസഭ കൗൺസിലിന് കോട്ടയം ആസ്ഥാനമായ മലങ്കരസഭ നൽകിയ ആദരവിന് ന​ഗരസഭ ചെയർമാൻ എം.പി സന്തോഷ്കുമാർ, പ്രതിപക്ഷ അം​ഗങ്ങളായ ജോജി കുറത്തിയാടൻ,  ടി.എൻ ഹരികുമാർ, ദേവലോകം അരമന അസി.മാനേജർ  ഫാ.​ഗീവർ​ഗീസ് ജോൺസൺ, കോട്ടയം പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ് എന്നിവർ പ്രസം​ഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു

കൊച്ചി : വൻവിജയം നേടിയ സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ചാണ് എറണാകുളം മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി,...

എയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി റെഡ് റിബൺ മിനി മാരത്തോൺ 7ന്

ആലപ്പുഴ : എയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി ആലപ്പുഴ ജില്ല റെഡ് റിബൺ മിനി മാരത്തോൺ  മത്സരം.  ആഗസ്റ്റ്  ഏഴിന്  രാവിലെ ഏഴ്  മണിക്ക് ആലപ്പുഴ ബീച്ചിലാണ്  മത്സരം. സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം...
- Advertisment -

Most Popular

- Advertisement -