Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ...

അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാൻ: സന്നിധാനത്ത് എത്താനുള്ള തിടുക്കത്തിലാണ് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി

കോഴഞ്ചേരി :  ശബരിമല തീർഥാടനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം.

കഴിഞ്ഞ 24 വർഷത്തിനിടെ ഒരുതവണയെങ്കിലും, മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയിലെത്തിയിട്ടുള്ള ഏവർക്കും സുപരിചിതമാണ് കോഴഞ്ചേരി മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമിയുടെ ശബ്ദം. അനൗൺസ്മെൻറിൻ്റെ ഭാഗമായാണെങ്കിലും ഏറ്റവുമധികം തവണ ശരണ മന്ത്രങ്ങൾ ഉരുവിടുന്നതിൻ്റെ പുണ്യവും മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഈ വലിയ സ്വാമിക്ക് അവകാശപ്പെട്ടതാണ്.

മണ്ഡല മകരവിളക്ക് കാലങ്ങളിൽ പമ്പയിലെത്തുമ്പോഴും, കഠിനമായ മലകയറ്റത്തിനിടയിലും, തീർത്ഥാടക ലക്ഷങ്ങളെ ഭക്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ച് നടത്തുന്നതാണ്, മുരിക്കേത്ത് ഗോപാലകൃഷ്ണൻ നായരുടെ ഈ മുഴക്കമുള്ള ശബ്ദം. നാല് പതിറ്റാണ്ടായി അനൗൺസ്മെൻ്റ് ഉപജീവനമാക്കിയ ഗോപാലകൃഷ്ണൻനായർ, ഏറ്റെടുക്കുന്ന അനൗൺസ്മെൻ്റ് ജോലികൾ സ്വന്തം ജീപ്പിൽ ഒരേ സമയം ഡ്രൈവിങ്ങിനിടെ അനൗൺസ് മെൻ്റും നടത്തിക്കൊണ്ടും ശ്രദ്ധേയനായിട്ടുണ്ട്.

അയ്യപ്പ നിയോഗം പോലെയാണ് 24 വർഷം മുൻപ് ഗോപാലകൃഷ്ണൻനായരുടെ അനൗൺസ്മെൻ്റ് അന്നത്തെ ദേവസ്വം ബോർഡ് മെമ്പറായിരുന്ന പുനലൂർ മധുവിൻ്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ശബരിമലയിൽ അനൗൺസ് മെൻ്റ് ചെയ്യാൻ ഗോപാലകൃഷ്ണൻനായർ അയ്യൻ്റെ സന്നിധിയിലെത്തി.  ഇത്തവണയും അയ്യപ്പഭക്തരെ വരവേൽക്കാൻ ഈ മാസം 14 ന് തന്നെ ശബരിമലയിലെത്താനുള്ള ഒരുക്കങ്ങളിലാണ് ഇദ്ദേഹം. അവിവാഹിതനാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പനക്കാരിയെയും ഇടിച്ചു : ഒരാൾക്ക് പരിക്ക്

കുറ്റൂർ : എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിയെയും ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ ആറൻമുള സ്വദേശിയുടെ...

ത്യാഗ സ്മരണകളുമായി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു

ത്യാഗ സ്മരണകൾ പങ്കുവച്ച് മുസ്ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു .അല്ലാഹുവിന്റെ കല്പന മാനിച്ച് തന്റെ മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ ദിനത്തിൽ രാവിലെ...
- Advertisment -

Most Popular

- Advertisement -