Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപശ്ചിമേഷ്യൻ യുദ്ധം:...

പശ്ചിമേഷ്യൻ യുദ്ധം: സമാധാന പ്രാർത്ഥനയുമായി മലങ്കരസഭ

കോട്ടയം: പശ്ചിമേഷ്യയിൽ യുദ്ധഭീതിയിൽ കഴിയുന്ന പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രാർത്ഥനയിൽ സമർപ്പിച്ച് മലങ്കരസഭ. സമാധാന സന്ദേശവുമായി സഭയുടെ മുഴുവൻ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടന്നു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേയായിരുന്നു പ്രാർത്ഥന.

പത്തനംതിട്ട കോന്നി വട്ടക്കാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സഭയുടെ മെത്രാപ്പോലീത്താമാരും, വൈദികരും വിവിധ ദേവാലയങ്ങളിൽ ലോക സമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്ക്  നേതൃത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാധ്യമങ്ങൾക്ക് സർക്കാർ പരമാവധി പിന്തുണ നൽകും:  മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന...

പി ആർ ഡി എസ് ഭക്തിഘോഷയാത്ര:  ഗതാഗതക്രമീകരണം ഇന്ന്

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻെറ 147-മത് ജന്മദിനാ ഘോഷത്തോട് അനുബന്ധിച്ച് ഇന്ന് (16) വൈകിട്ട് 5 മണി മുതൽ തിരുവല്ല - പത്തനംതിട്ട, തിരുവല്ല-റാന്നി റോഡുകളിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തിരുവല്ല ഭാഗത്തു നിന്ന്...
- Advertisment -

Most Popular

- Advertisement -