Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsരാഷ്‌ട്രീയം ഏതായാലും...

രാഷ്‌ട്രീയം ഏതായാലും രാഷ്‌ട്രം നന്നായാൽ മതി : ശശി തരൂർ എം പി

ന്യൂഡൽഹി : രാഷ്‌ട്രീയം ഏതായാലും രാഷ്‌ട്രം നന്നായാൽ മതി എന്നതാണ് തന്റെ നിലപാടെന്നാണ് ശശി തരൂർ എം പി. 18 വർഷം പഠിച്ച ശേഷമാണ് താൻ ഇതെല്ലാം പറയുന്നത്. ഇതിൽ ആരെല്ലാം തനിക്കൊപ്പമുണ്ടെന്ന് അറിയില്ല എന്നും തരൂർ പറഞ്ഞു.

പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെയും തരൂർ വിമർശിച്ചു. പലിശ പോലും നൽകാനാവാതെ കടം വാങ്ങൽ തുടരുന്നു എന്നാണ് വിമർശനം. കടമെടുത്ത് പലിശ പോലും അടക്കാനാകാതെ വികസന പ്രവർത്തനം നടത്തിയിട്ട് എന്ത് കാര്യം.

നിക്ഷേപം കൊണ്ടുവന്ന് തൊഴിലവസരം ഉണ്ടാക്കണം. മാറ്റത്തിനായി കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന സർക്കാർ വേണം. എല്ലാം രാഷ്‌ട്രീയവത്കരിക്കുന്നത് സംസ്ഥാനത്തിന് ഉചിതമല്ലെന്നും പൊതു പ്രവർത്തകർ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോർദാനിൽ നിന്നും ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം: സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തുമ്പ ആറാട്ടുവഴി സ്വദേശി എഡിസനും തുടയിൽ വെടിയേറ്റു....

തണ്ണിത്തോട്ടിൽ കടകൾക്ക് തീപിടിച്ചു : രണ്ട് ഷോപ്പുകൾ കത്തിനശിച്ചു

പത്തനംതിട്ട : തണ്ണിത്തോട്ടിൽ  കടകൾക്ക് തീപിടിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ പാർക്ക്...
- Advertisment -

Most Popular

- Advertisement -