Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsകോണ്‍ഗ്രീറ്റില്‍ ടയര്‍...

കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നത്: എംഎല്‍എ കെ യു ജനീഷ് കുമാര്‍

പത്തനംതിട്ട: കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. പ്രമാടത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ഗ്രീറ്റില്‍ താഴ്‌ന്നെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദൂരെ നിന്ന് കാണുമ്പോള്‍ അങ്ങനെ തോന്നുന്നതാണെന്നും പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയതെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

‘ദൂരെ നിന്ന് നോക്കിയപ്പോള്‍ തോന്നിയതാകാം. ഞാന്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നല്ലോ. തെറ്റിദ്ധാരണയുടെ പുറത്താണ് അത്തരമൊരു വാര്‍ത്ത വന്നത്. വല്ലാത്ത അപമാനമായിപ്പോയി. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.

ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പുറകിലേക്ക് ആയിപ്പോയി. ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി പിറകുവശത്തെ ചളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്  ജനീഷ് കുമാര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 04-07-2025 Suvarna Keralam SK-10

1st Prize Rs.1,00,00,000/- RP 236657 (KOLLAM) Consolation Prize Rs.5,000/- RN 236657 RO 236657 RR 236657 RS 236657 RT 236657 RU 236657 RV 236657 RW 236657 RX 236657...

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു ; സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു , അമ്മക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ : റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ച യുവാവ് സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു.ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്.അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ...
- Advertisment -

Most Popular

- Advertisement -