Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാശ്മീരിലെ  കൂട്ടകൊലയ്ക്ക് ...

കാശ്മീരിലെ  കൂട്ടകൊലയ്ക്ക്  തക്കതായ മറുപടി നൽകും – ഹിന്ദു ഐക്യവേദി

ആലപ്പുഴ : കാശ്മീരിൽ കൂട്ടകൊല നടത്തിയവർക്കും അതിന് സഹായം നൽകിയവർക്കും തക്കതായ മറുപടി നൽകുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ പി കെ ബിനോയ് പറഞ്ഞു.

മതത്തിന്റെ പേരിൽ ജമ്മുകാശ്മീരിലെ സമാധാനത്തെ  തകർക്കാൻ പാക്ക് അനുകൂല ഭീകരവാദ സംഘടനകളുടെ പിന്തുണയോടെ നടത്തുന്ന നീക്കം മോദി സർക്കാർ ഇല്ലായ്മ ചെയ്യുക തന്നെ ചെയ്യുമെന്നും അവർക്ക് ഒത്താശ ചെയ്യുന്നവർ ഇനി ഭൂമിയിൽ ഉണ്ടാകില്ലെന്നും  സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാമിൽ നടന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു കൊണ്ടും വീരമൃത്യു വരിച്ച ഭാരതീയർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടന്ന പ്രതിക്ഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി. ജെ. പി. ആലപ്പുഴ നോർത്ത് ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ബി. ജെ. പി. മുൻ ജില്ലാ സെക്രട്ടറിയും മുല്ല യ്ക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്റുമായ ജി. വിനോദ് കുമാർ,ഹിന്ദു ഐക്യ വേദി ജില്ലാ സെക്രട്ടറി സജി, ബി. എം. എസ് ഫുൾ ടൈമർ അനിയൻ സ്വാമി ചിറ, നഗർ ശരീരിക് ശിക്ഷൻ പ്രമുഖ് ചിതേഷ്,  നഗർ വ്യവസ്ഥ പ്രമുഖ്  ജി. പ്രസാദ്, പ്രൗഡ പ്രമുഖ് മോനി എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടി രഞ്ജിനിയുടെ ഹർജി : ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല

കൊച്ചി : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല.നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ഹർജി തിങ്കളാഴ്ചയാണ്...

ടോക് ഷോ – 2024 നേർരേഖ  ത്രിദിന പരിപാടി

ചങ്ങനാശ്ശേരി : സർഗ്ഗക്ഷേത്ര പ്രൊഫഷണൽ ഫോറം അവതരിപ്പിക്കുന്ന ടോക് ഷോ - 2024 നേർരേഖ  ത്രിദിന പരിപാടി മൂന്നാം ദിനം  പ്രൊഫ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.  മതേതരത്വ കാഴ്ചപ്പാടുകളും ഭരണഘടന...
- Advertisment -

Most Popular

- Advertisement -