Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമെയ്  21...

മെയ്  21 വരെ കേരളത്തിൽ കാറ്റ്  ശക്തമാകാൻ സാധ്യത

ആലപ്പുഴ: ഇന്ന് മുതൽ  മെയ്  21 വരെ കേരളത്തിൽ കാറ്റും മഴയും  ശക്തമാകാൻ സാധ്യത. റായൽസീമക്കും വടക്കൻ തമിൾനാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡ്ൽ നിന്ന് കോമോറിൻ മേഖലയിലേക്ക് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.

മറ്റൊരു ചക്രവാതചുഴി തെക്കൻ തമിൾനാടിനു മുകളിൽ സ്ഥിതിചെയ്യുന്നു.

മെയ്‌ 17 മുതൽ 21 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാൻ സാധ്യത.
ഇതിന്റെ ഫലമായി

കേരളത്തിൽ അടുത്ത 7 ദിവസം  ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്‌20 ,21  തീയതികളിൽ അതി തീവ്രമായ  മഴക്കും, മെയ്‌ 17  മുതൽ 21  വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും,  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു

പാലക്കാട് : വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ച് കടത്തി.ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് പോത്തുകളെ കടത്തിയത്.  പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ...

കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം

കോന്നി : തണ്ണിത്തോട് കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചിടാൻ വനം വകുപ്പിന്റെ തീരുമാനം. സവാരി കേന്ദ്രത്തിന് സമീപം സിഐടിയു, സിപിഎം പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് വനം...
- Advertisment -

Most Popular

- Advertisement -