കോട്ടയം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവതി പോലീസ് പിടിയിൽ. മണിമല സ്വദേശിനി അർച്ചന (20) ആണ് പിടിയിലായത്. 200 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും ഈസ്റ്റ് പോലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി 9.30 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം സംശയകരമായി കണ്ട് ചോദ്യം ചെയ്തതിൽ നിന്നുമാണ് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് ആണെന്ന് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.