Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഇടിമിന്നലോട് കൂടിയ...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു

കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാർ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും...

വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ വീടിനു നേരെ വെടിയുതിർത്തു: യുവാവ് പിടിയിൽ

മലപ്പുറം : വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയുടെ വീടിനു നേരെ വെടിയുതിർത്ത യുവാവ് പിടിയിൽ.മലപ്പുറം വലിയാട് സ്വദേശി അബുതാഹിറാണ് പിടിയിലായത്.കോട്ടയ്ക്കലിൽ ഇന്നലെ രാത്രിയാണ് വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു തവണ വെടിവച്ചത്.ആക്രമണത്തിൽ...
- Advertisment -

Most Popular

- Advertisement -