ആലുവ: വാഹനാപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാ(32)ണ് മരിച്ചത്. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. കിനാവള്ളി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്.രംഗീല,മാരത്തോൺ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ.