Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ മണിയൻപിള്ള...

നടൻ മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്.നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്.ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ ഇന്നലെ രാത്രിയായിരുന്നു ആയിരുന്നു അപകടം. അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോയി. മ ണിയൻ പിള്ള രാജു തന്നെയാണ് കാർ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് .

പരിക്കേറ്റ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. അപകടം മനഃപ്പൂർവ്വം അല്ലെന്നും താൻ മദ്യലഹരിയിൽ അല്ലായിരുന്നുവെന്നും പേടികൊണ്ടാണ് വണ്ടി നിർത്താത്തത് എന്നും മണിയൻപിള്ള രാജു പറഞ്ഞു . അപകടത്തിൽ കേസെടുത്ത മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാമെന്ന് നടൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എല്ലാവരേയും സംരക്ഷിക്കുന്ന  സ്നേഹ സമൂഹം നിർമ്മിക്കാം: അലക്സിയോസ് മാർ യൗസേബിയോസ്

തിരുവല്ല : സർവ്വ മനുഷ്യരെയും ഒന്നുപോലെ കാണുന്ന സമൂഹം രൂപപ്പെടണമെന്നും മനുഷ്യരെ ഒന്നിപ്പിക്കുന്ന ചാലക ശക്തികളായി നാം മാറണമെന്നും  കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് പറഞ്ഞു. കേരള...

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ : നടൻ രവികുമാർ(75) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ലിസ, അവളുടെ...
- Advertisment -

Most Popular

- Advertisement -