കൊല്ലം : പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ക്ലിനിക്കിൽ ആളില്ലാതിരുന്ന സമയത്ത് ഇയാൾ വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ബഹളം വച്ചതോടെ സമീപവാസികൾ എത്തി പ്രതിയെ പിടികൂടുകയായിരുന്നു .






