Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടരക്കിലോ എംഡിഎംഎ...

രണ്ടരക്കിലോ എംഡിഎംഎ യുമായി തൃശ്ശൂരിൽ യുവാവ് പിടിയില്‍

തൃശ്ശൂർ : തൃശ്ശൂർ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ  തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഒല്ലൂരിൽ നിന്നും തലൂരിലേക്ക് പോകുന്നതിനിടെയാണ് ഫാസി പിടിയിലായത്. വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ആലുവയിലെ വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു. തുടർന്ന് ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിലും ലഹരി കണ്ടെത്തി. ഏകദേശം മൂന്ന് കോടിയിലധികം വില വരുന്ന ലഹരിമരുന്നാണ് പിടിച്ചത്.  കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് വിതരണം ചെയ്യാൻ ഗോവയില്‍ നിന്നാണ് ഇയാൾ ലഹരി കൊണ്ടുവരുന്നത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാഞ്ഞങ്ങാട് ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർഗോഡ് : കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് സമീപത്തെ സ്ക്കൂളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ.കാഞ്ഞങ്ങാട്ടെ ലിറ്റിൽ ഫ്ലവർ സ്കൂളിലെ 50ഓളം വിദ്യാർഥികൾക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ...

Kerala Lottery Results : 30-09-2024 Win Win W-789

1st Prize Rs.7,500,000/- (75 Lakhs) WS 752253 (ATTINGAL) Consolation Prize Rs.8,000/- WN 752253 WO 752253 WP 752253 WR 752253 WT 752253 WU 752253 WV 752253 WW 752253 WX...
- Advertisment -

Most Popular

- Advertisement -