കോട്ടയം : ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. പുലർച്ചെ ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ് തിരിയാതെ ബൈക്ക് നേരെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അഭിജിത്ത് സ്ഥിരമായി ഇതുവഴി യാത്ര ചെയ്യുന്ന ആൾ ആണ്. അഭിജിത്ത് രാവിലെ ഉറങ്ങിപ്പോയതാകാം എന്നതാണ് പ്രാഥമിക വിവരം . രാവിലെ ആയതിനാൽ റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പിന്നീട് അതുവഴി വന്ന വാഹനത്തിലെ യാത്രക്കാരാണ് അഭിജിത്ത് അപകടത്തിൽപെട്ട് കിടക്കുന്നത് കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






