പത്തനംതിട്ട: ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി പോലീസ് പരിശോധനയിൽ 0.05 ഗ്രാം എം ഡി എം എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം കുളനട മാന്തുക എമിനന്‍സ് വില്ലേജ് ലക്ഷ്മി നിവാസിൽ അക്ഷയ് വേണുഗോപാൽ(27) ആണ് പന്തളം പോലീസും ജില്ലാ ഡാൻസഫ് ടീമും ചേര്‍ന്നു പിടികൂടിയത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് വീട്ടിലെ ഇയാളുടെ കിടപ്പുമുറിയിലെ കട്ടിലിലെ മെത്തയുടെ അടിയിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.