Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യമന്ത്രിയുടെ വീടിന്...

ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവനന്തപുരം : ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ  പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാതിലിൽ റീത്ത് വച്ചു. രണ്ട് പൊലീസുകാരാണ് വീടിനു കാവലായി ഉണ്ടായിരുന്നത്. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ പുറത്താക്കി.

അതേസമയം,ചികിത്സാപിഴവിന് വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.ശസ്ത്രക്രിയ നടത്തിയ ഡോ.ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവർ നിലവിൽ പ്രതിയല്ല.മനുഷ്യജീവനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയതിനാണ് കേസ്.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ.ജെ.ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ വിധേയമായി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 06-03-2026 Suvarna Keralam SK-43

1st Prize Rs.1,00,00,000/- RF 607844 (IDUKKI) Consolation Prize Rs.5,000/- RA 607844 RB 607844 RC 607844 RD 607844 RE 607844 RG 607844 RH 607844 RJ 607844 RK 607844...

തിരുവല്ല പുഷ്പമേള ഇന്ന് ആരംഭിക്കും

തിരുവല്ല : ഹോർട്ടികൾച്ചർ ഡിവലപ്മെന്റ് സൊസൈറ്റിയുടെ തിരുവല്ല പുഷ്പമേള ഇന്ന് മുതൽ ഫെബ്രുവരി ഒമ്പത് വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കും.വൈകീട്ട് ആറിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.സൊസൈറ്റി പ്രസിഡന്റ് ഇ.എ....
- Advertisment -

Most Popular

- Advertisement -