Friday, August 8, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകയർമേഖലയിലെ പ്രതിസന്ധി...

കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ 10 കോടി റിവോൾവിങ് ഫണ്ട് അനുവദിച്ചു : മന്ത്രി പി രാജീവ്

ആലപ്പുഴ: കയര്‍മേഖലയിലെ ചകിരിക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ഫണ്ട് ഉപയോഗിച്ച് കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കുമെന്നും ഇതിനായി 10 കോടി രൂപ റിവോള്‍വിങ് ഫണ്ട് അനുവദിച്ചതായും വ്യവസായ കയർവകുപ്പ് മന്ത്രി പി രാജീവ്. കയർമേഖലയിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനം കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കൃത്യമായി പണം ലഭ്യമാക്കാനായാൽ കയർ ഉത്പാദനത്തിൽ 50 ശതമാനം വർധന ഉണ്ടാക്കാനാവും. കേരളത്തിന് ഒരു വര്‍ഷം 12 ലക്ഷം ക്വിന്‍റല്‍ ചകിരിയാണ് വേണ്ടത്. ഇതില്‍ 3 ലക്ഷം ക്വിന്‍റല്‍ മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ തന്നെ ഒന്നേകാല്‍ ലക്ഷം ക്വിന്‍റല്‍ മാത്രമാണ് കയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി നമുക്ക് കിട്ടുന്നത്.

കേരളത്തില്‍ ആവശ്യത്തിന് കയര്‍ ഉത്പാദിപ്പിക്കണമെങ്കില്‍ ഗുണനിലവാരമുള്ള ചകിരി യഥാസമയത്ത് ലഭിക്കണം. ഈ പ്രശ്നം പരിഹിരിച്ച് കയർ സംഘങ്ങള്‍ക്ക് ആവശ്യത്തിന് ചകിരി ലഭ്യമാക്കുന്നതിനാണ് കോട്ടൺ മേഖലയിൽ നടപ്പാക്കിയതിന് സമാനമായി കയര്‍ ഫൈബര്‍ ബാങ്ക് ആരംഭിക്കുന്നത്.  ഇതിനായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയതില്‍ ഒന്നരക്കോടി അനുവദിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡും ചേര്‍ന്ന് ആറുമാസത്തേക്ക് എത്ര ചകിരി വേണമെന്ന് വിലയിരുത്തി ടെന്‍ഡര്‍ വിളിച്ച് ഈ തുക ഉപയോഗിച്ച് ചകിരി വാങ്ങി സംഘങ്ങള്‍ക്ക് ലഭ്യമാക്കും. സംഘങ്ങള്‍ 45 ദിവസത്തിനുള്ളില്‍ ചികിരി ഉത്പന്നമാക്കി വിറ്റ് ചകിരി വാങ്ങിയ തുക തിരികെ നല്‍കുമെന്നും ഈ സംവിധാനത്തിലാണ് കയർ ഫൈബർ ബാങ്ക് പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.

കയര്‍തൊഴിലാളികളുടെ കൂലി 50 രൂപ വര്‍ധിപ്പിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ഇൻകം സപ്പോർട്ടിൻ്റെ ഭാഗമായി സർക്കാർ 110 രൂപയാണ് നൽകുന്നത്. സർക്കാർ സാധ്യമായത് ചെയ്യുന്നുണ്ടെങ്കിലും പ്രതിസന്ധി രൂക്ഷമാണ്. 500 രൂപയെങ്കിലും കയർപിരി തൊഴിലാളികൾക്ക് ലഭിക്കണമെന്നാണ് സര്‍ക്കാര്‍ കാഴ്ച്ചപ്പാട്. കയറിൻ്റെ വില കൂട്ടിക്കൊടുത്താൽ വേതനം കൂട്ടിക്കൊടുക്കാം എന്ന് ചില സംഘങ്ങൾ അറിയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് കയറിൻ്റെ വിലയിൽ 5 ശതമാനം വർധന സർക്കാർ വരുത്തിയിട്ടുണ്ടെന്നും ഇൻകം സപ്പോർട്ടുമായി ബന്ധപ്പെട്ട് ലേബർ വകുപ്പുമായി ആലോചിച്ച് സാധ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

യന്ത്രവത്കൃത കയർ മേഖലയിലെ തൊഴിലാളികൾക്കായി ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്നും ഇതിനായി 21.28 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു. കയര്‍സഹകരണ സംഘം ജീവനക്കാര്‍ക്ക് സംഘം നല്‍കാനുള്ള ഗ്രാറ്റുവിറ്റി കുടിശ്ശികയുടെ 50 ശതമാനം തുകയോ പരമാവധി ഒരു ലക്ഷം രൂപയോ നല്‍കുന്നതിന് രണ്ട് കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചു.

ആലപ്പുഴ കയര്‍ പ്രൊജക്ടിന്‍റെ കീഴിലെ 27 സംഘങ്ങളിലെ 35 ജീവനക്കാര്‍ക്ക് ഇന്ന് 29,77433 രൂപ വിതരണം ചെയ്യും. മാനേജീരിയല്‍ സബ്സിഡിയായി 82 സംഘങ്ങള്‍ക്ക് 20, 90000 രൂപ ആലപ്പുഴ കയര്‍ പ്രൊജക്ടിന് കീഴിലുള്ള സംഘങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ  വിശിഷ്ടാതിഥിയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്താരാഷ്ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ; ലോക സമാധാനത്തിന് യോഗ സംഭാവന നൽകുന്നുവെന്നും ലോകത്തിന് മുഴുവൻ നന്മ പകരാൻ സാധിക്കുന്നതാണ് യോഗയെനും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ...

മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അദാലത്ത് തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം : താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല അ​ദാലത്തുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ തിങ്കളാഴ്ച്ച...
- Advertisment -

Most Popular

- Advertisement -