പാലക്കാട് : റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ഗുരുതര പരിക്ക്. ഒറ്റപ്പാലം വീട്ടാമ്പാറ ചുങ്കത്ത് വീട്ടിൽ ജയകൃഷ്ണന്റെയും ജിഷയുടെയും മകൻ ശ്രീഹർഷനാണ് വലതുകാലിന് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആണ് സംഭവം .റോഡിൽ കണ്ട പന്തിന് സമാനമായ വസ്തുവിനെ കുട്ടി കാലു കൊണ്ട് തട്ടുകയായിരുന്നു.കാലിന് ഗുരുതര പരിക്കേറ്റ കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്ഫോടകവസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു

റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ഗുരുതര പരിക്ക്





