Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമുഖ്യമന്ത്രിയുടെ സന്ദർശനം...

മുഖ്യമന്ത്രിയുടെ സന്ദർശനം : കോട്ടയത്ത് ഇന്ന് ഗതാഗത നിയന്ത്രണം

കോട്ടയം :  തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍ത്തിയാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും . മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

284 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സര്‍ജിക്കല്‍ ബ്ലോക്ക്, മെയിന്‍ ഗേറ്റ്, കാത്ലാബ് 32 സ്ലൈസ് സിടി സ്‌കാന്‍, സ്‌കിന്‍ ബാങ്ക്, പാരാമെഡിക്കല്‍ ഹോസ്റ്റല്‍, നവീകരിച്ച ഒപി താഴത്തെ നില, ഗൈനക്കോളജി വിഭാഗത്തില്‍ നിര്‍മിച്ച മാതൃ ശിശു പരിചരണ യൂണിറ്റ്, മുലയൂട്ടല്‍ പരിപാലന കേന്ദ്രം, കുട്ടികള്‍ക്കുള്ള ക്രഷ് എന്നിവ ഇതിലുണ്ട്. പദ്ധതികളുടെ ശിലാസ്ഥാപനവും നടത്തും.

തിരുനക്കരയില്‍ അധ്യാപക സംഘടനയായ കെഎസ് ടിഎയുടെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കെഎസ്ടിഎ പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോട്ടയത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....

മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും

തിരുവനന്തപുരം : കേന്ദ്ര ന്യുനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സന്ദർശിക്കും. ‘നന്ദി മോദി’ എന്ന പേരിൽ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ കിരൺ റിജിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4-ന് നടക്കുന്ന...
- Advertisment -

Most Popular

- Advertisement -