Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeHealthജില്ലയില്‍ മേയ്...

ജില്ലയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍

പത്തനംതിട്ട : ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകള്‍ ഉണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.

കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളിലെത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നത് നല്ലതാണ്.

മഴക്കാലമായതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും മുന്‍കരുതല്‍ വേണം. പനി, ചുമ , പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍േദശപ്രകാരം ചികിത്സ എടുക്കണം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിടപ്പ് രോഗികളെ വീട്ടുകാരുടെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റും – മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി കൃഷി മന്ത്രി പി. പ്രസാദ്. വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ...

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലേക്ക്

ന്യൂഡൽഹി : പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക്. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്. സി. ഒ) ഉന്നത നേതാക്കളുടെ യോ​ഗത്തിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ പാകിസ്താനിലേക്ക് പോകുന്നത്. നാളെ...
- Advertisment -

Most Popular

- Advertisement -