Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഐഎസ്ഐഎസിൽ ചേരാൻ...

ഐഎസ്ഐഎസിൽ ചേരാൻ 16-കാരനെ പ്രേരിപ്പിച്ചു : അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്‌ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി.തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെമ്പായത്താണ് സംഭവം.

വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച്‌ മതം മാറ്റിയിരുന്നു .വിവാഹശേഷം ഇയാളും യുവതിയും യുകെയിൽ പോയി. പിന്നീട് യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടി യു.കെയിലെത്തിയപ്പോൾ ഇസ്ലാമിക്ക് സ്റ്റേിൽ ചേരാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ കാണിച്ച് കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു .

യുകെയിൽ നിന്നും നാട്ടിലെത്തിയ ദമ്പതികൾ കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠന ശാലയിലാക്കുകയും ചെയ്തു .കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് കുട്ടിയുടെ അമ്മയുടെ ബന്ധുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി കണ്ടെത്തിയത്. എൻഐഎയും സംഭവത്തിൽ വിവരശേഖരണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളമശ്ശേരി കഞ്ചാവ് കേസ് : പ്രധാനപ്രതി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക്‌ കോളേജിലെ കഞ്ചാവ് കേസിൽ പ്രധാനപ്രതി പിടിയിൽ.കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അനുരാജാണ് പിടിയിലായത് .കൊല്ലം സ്വദേശിയായ അനുരാജാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു....

യജ്‌ഞം അവസാനിക്കുകയല്ല ആരംഭിക്കുകയാണ് : ഡോ. ഗണേഷ് ജോഗലേക്കർ

കോന്നി: ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം  അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് യാഗത്തിൻ്റെ മുഖ്യ ആചാര്യൻ (അധര്യു) ഡോ. ഗണേഷ് ജോഗലേക്കർ. ഇന്നലെ നടന്ന അതിരാത്ര സമാപന സമ്മേളനം ദീപം തെളിച്ച്...
- Advertisment -

Most Popular

- Advertisement -